Tarzan-1
ഹിംസ്ര മൃഗങ്ങള്‍ അലറിപായുന്ന ആഫ്രിക്കന്‍ വനാന്തരത്തിന്റെ ഗര്‍ഭഗൃഹത്തില്‍ കെര്‍ച്ചാക്കു വംശത്തില്‍പ്പെട്ട ഭയങ്കരിയായ ഒരൂപെണ്‍കുരങ്ങ് ടാര്‍സന്‍ എന്ന മനുഷ്യശിശുവിനെ വളര്‍ത്തിയെടുത്തു. അവിടെ സ്വന്തം നിലനില്‍പ്പിനുവേണ്ടി ആശിശു കന്താരജീവിതത്തിന്റെ രഹസ്യങ്ങളും പ്രത്യേക തന്ത്രങ്ങളും അഭ്യസിക്കേണ്ടി യിരുന്നു.മൃഗങ്ങളുമായി എങ്ങനെ സംസാരിക്കണം ,വൃക്ഷങ്ങളില്‍നിന്ന് വൃക്ഷാന്തരങ്ങളിലേക്ക് എങ്ങിനെ ആടിച്ചാടണം,ഹിംസ്ര ജീവികളോട് എങ്ങിനെ പോരാടണം എന്നിങ്ങനെ, ടാര്‍സനാകട്ടെ കാട്ടുകുരങ്ങുകള്‍ക്കൊപ്പം കരുത്തും ശൂരതയും നേടി, അവന്റെ മാനുഷീക ബുദ്ധിവൈഭവം കാലക്രമത്തില്‍ അവന് കെര്‍ച്ചാക്ക് വംശത്തിന്റെ അധിരാജപദവി ഉറപ്പുവരുത്തി. ആഘട്ടത്തില്‍ അത്യാഗ്രഹികളായ മനുഷ്യന്‍ അവന്റെ സാമ്രാജ്യത്തില്‍ കടന്നുകൂടി അവരോടൊപ്പം ജീവിതത്തില്‍ ആദ്യമായിക്കാണുന്ന വെള്ളക്കാരി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദശാസന്ധിയില്‍. രണ്ടുലോകങ്ങളില്‍-രണ്ടുജീവിതസമ്പ്രദായങ്ങളില്‍ ഒന്നിനെ ടാര്‍സന് അടിയന്തിരമായി തിരഞ്ഞെടുക്കേണ്ടി വന്നു.
Language: Malayalam |