Tarzan Thirichu Varunnu (2)
ഇഷ്ടപ്രാണേശ്വരിയെ തന്നില്‍ നിന്നും തട്ടിയെടുത്ത കപടലോകത്തോട് വിടപറഞ്ഞ്, തന്നെ വളര്‍ത്തിയ, താന്‍ വളര്‍ന്ന വഞ്ചനയില്ലാത്ത വനാന്തരത്തിന്റെ പ്രശാന്തിയിലേക്ക് മടങ്ങുന്നു ടാര്‍സന്‍. സ്വര്‍ണ്ണ കലവറയായ ഓപ്പാര്‍ എന്ന പുരാതന മാന്ത്രിക നഗരത്തെക്കുറിച്ച് അവിടെ വച്ചാണ് ടാര്‍സന്‍ ആദ്യമായി കേള്‍ക്കുന്നത്. ഭീകര രൂപികളായ പുരുഷന്മാരും സുന്ദരികളാണ സ്ത്രീകളും അഴിഞ്ഞാടുന്ന നഗരമായിരുന്നു അത്. അവിടുത്തെ ബലിപീഠങ്ങളില്‍ പൂജാരക്തം തളം കെട്ടിക്കിടക്കുന്നു. അപകടങ്ങളെ തൃണവല്‍ഗണിച്ച് ഒരു സംഘം കിരാതമല്ലന്മാരെ നയിച്ചുകൊണ്ട് ടാര്‍സന്‍ അവിടേക്ക് കടന്നു ചെല്ലുന്നു – ജ്വലിക്കുന്ന ദേവന്റെ പ്രധാന പൂജാരിണിയായ ലായുടെ സാമ്രാജ്യത്തിലേക്ക്.
Language: Malayalam |