TARZAN VILAKKAPETTA NAGARATHIL (20)
ഐതിഹ്യ കഥകളിലൂടെ മാത്രം കേട്ടറിവുള്ളതും രത്നങ്ങളുടെ പിതാവ് എന്നു പേരുള്ളതുമായ അപൂര്‍വവും അത്ഭുതകരവുമായ ഒരു അമൂല്യരത്നം കൈവശമാക്കാന്‍ ഇറങ്ങി പുറപ്പെട്ട ബ്രിയാന്‍ ഗ്രിഗറി എന്ന യുവാവ് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനാകുന്നു. കാണാതായ യുവാവിനെ തേടി അയാളുടെ പിതാവ് ഗ്രിഗറിയും സഹോദരി ഹെലനും ആഫ്രിക്കയിലേയ്ക്ക് പുറപ്പെടുന്നു. തന്‍റെ ആത്മസുഹൃത്തായ ക്യാപ്റ്റന്‍ പോള്‍ ഡി ആര്‍നോട്ടിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഈ രക്ഷാദൗത്യത്തിന്‍റെ നേതൃത്വം ടാര്‍സന്‍ ഏറ്റെടുക്കുന്നു. ഇതേ സമയം ഈ വിശിഷ്ട രത്നം തട്ടിയെടുക്കാന്‍ ഒരു കൊള്ള സംഘവും അവരെ പിന്‍തുടരുന്നു. ദൗത്യസംഘത്തില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കൊള്ളസംഘത്തില്‍പ്പെട്ട ഒരുവന്‍ അതിവിദഗ്ദ്ധമായി ടാര്‍സന്‍റെ സംഘത്തില്‍ നുഴഞ്ഞു കയറി. രത്നത്തിന്‍റെ ഉറവിടമായ അഷെയര്‍ എന്ന വിലക്കപ്പെട്ട നഗരത്തില്‍ എത്തിച്ചേര്‍ന്ന ടാര്‍സന്‍ ഉള്‍പ്പെടെയുള്ള സംഘാംഗങ്ങളും അവരെ പിന്‍തുടര്‍ന്നു വന്ന കൊള്ളസംഘവും അവിടെ തടവറയിലായി.
Language: Malayalam |