Tarzen-4 Tarzante puthran
അതേ, എന്നിട്ടും പോള്‍വിച്ച് ജീവിച്ചു. ടാര്‍സനെതിരെ പ്രതികാര ചിന്ത ജ്വലിക്കുന്ന ഹൃദയവുമായി. അയാളുടെ കപടതന്ത്ര പദ്ധിയുടെ ഒരു ഭാഗമായി ടാര്‍സന്റെ ബാലനായ മകനെ ലണ്ടനില്‍ നിന്നും പ്രലോഭിച്ച് അകറ്റി. പക്ഷേ ആ ബാലന്‍ അക്കൂട്ട് എന്ന വാനരഭീമന്റെ സഹായത്തോടെ രക്ഷപ്പെട്ട് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ അഭയംതേടി. അിടെയാകട്ടെ, പരിഷ്‌കാരത്തില്‍ -നാഗരികതയില്‍ -വളര്‍ത്തപ്പെട്ട ആ ബാലന് ഹിംസ്രമൃഗങ്ങളെയും കാനന വിപത്തുകളെയും അതിജീവിക്കേണ്ടി വന്നു. കാലക്രമത്തില്‍ അവന്‍ കൊലയാളിയായ കൊറാക്ക് എന്ന പദവിയിലേക്ക് ഉയര്‍ന്നു, സ്വപിതാവിനൊപ്പം ശക്തനായിത്തീര്‍ന്നു. ഒരു അറബി കവര്‍ച്ച സംഘത്തില്‍ നിന്നും അവന്‍ രക്ഷിച്ച സുന്ദരിയായ മറിയാം അവന്റെ കളിത്തോഴിയായി മാറി. അതോടെ മനുഷ്യസൃഷ്ടങ്ങളായ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനനവിപത്തുകള്‍ ഏതുമില്ലെന്നു കൊറാക്ക് മനസ്സിലാക്കി.
Language: Malayalam |