Albhutha vanaranmaar
വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്‍കി. എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു.
കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.
Language: Malayalam |